ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖുന്‍ഫുദ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖുന്‍ഫുദ കമ്മിറ്റി ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പട്ടു പ്രധിഷേധ സംഗമം നടത്തി. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ഭരണ ഘടനയെയും കാറ്റില്‍ പറത്തിക്കൊണ്ട് സംഘപരിവാര വര്‍ഗ്ഗീയ ശക്തികള്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിലൂടെ മാത്രമേ നീതി നടപ്പിലാകൂ എന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റീ അംഗം നാഫി താമരശ്ശേരി പറഞ്ഞു.

വര്‍ഗ്ഗിയ ദ്രുവീകരണത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കാല്‍നൂറ്റാണ്ടാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മതേതര ഇന്ത്യ സാക്ഷ്യം വഹിച്ചതെന്നു സോഷ്യല്‍ ഫോറം ഖുന്‍ഫുദ പ്രസിഡന്റ് അലി കാരാടി പറഞ്ഞു. സെക്രട്ടറി സാജിദ് കൊളക്കാടന്‍, ഖജാഞ്ചി വഹാബ് ആലുവ സംസാരിച്ചു.

RELATED STORIES

Share it
Top