ഇന്ത്യന്‍ സൈന്യത്തിന്റേത് നീചമായ നടപടി : അഅ്‌സംഖാന്‍ന്യൂഡല്‍ഹി: സ്ത്രീകളെ സൈനികരുടെ രഹസ്യാവയവങ്ങള്‍ അറുത്തുകളയാന്‍ നിര്‍ബന്ധിതരാക്കുന്നത്രയും നീചമായ നടപടികളാണ് ഇന്ത്യന്‍ സൈന്യത്തിന്റേതെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സംഖാന്‍. കശ്മീര്‍, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ സൈനികരെ അടിക്കുന്നു. രഹസ്യാവയവങ്ങള്‍ മുറിച്ചുമാറ്റുന്നു. ഇവിടങ്ങളിലുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് എന്നും അഅ്‌സംഖാന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വിവാദ പ്രസ്താവനകള്‍ക്കു പേരുകേട്ട അഅ്‌സംഖാന്‍ കഴിഞ്ഞമാസം പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനായി സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നു പറഞ്ഞിരുന്നു.

RELATED STORIES

Share it
Top