ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വെല്ലുവിളി : ചൈനബെയ്ജിങ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കടുത്ത എതിരാളിയായി കണ്ടില്ലെങ്കില്‍ ചൈനയുടെ ഇപ്പോഴത്തെ സാമ്പത്തികനിലവാരം പിന്നിലാവുമെന്ന് ചൈനീസ് വിചാരകേന്ദ്രമായ അന്‍ബൗണ്ട്. തൊഴില്‍പങ്കാളിത്തത്തോടൊപ്പം മികച്ച ഉപഭോക്തൃ പങ്കാളിത്തവും യുവജന പങ്കാളിത്തവുമുള്ള ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് കൈവരിക്കാന്‍ പോവുന്നത്. ഈ പുരോഗതിയില്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു. ഏണ്‍സ്റ്റ് ആന്റ് യങ് നടത്തിയ സര്‍വേയില്‍ 2015ലെ മൂന്ന് മികച്ച നിക്ഷേപസ്ഥലങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യയെന്നും റിപോര്‍ട്ടിലുണ്ട്.

RELATED STORIES

Share it
Top