ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ് മെസ്സി

മോസ്‌കോ: ഇന്ത്യന്‍ മോഡലിലുള്ള ഷെര്‍വാണിയും തലപ്പാവുമണിഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍മെസ്സി. ഖത്തറിലെ ടെലികമ്മ്യൂണിക്കേഷന്‍സ് ബ്രാന്‍ഡായ ഓറിഡുവിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനാണ് മെസ്സി ഇന്ത്യക്കാരനായത്. ഓറിഡുവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മെസ്സി.
പരസ്യത്തിലെ മറ്റു മോഡലുകളും ഇന്ത്യന്‍ വസ്ത്രങ്ങളാണ് അണിഞ്ഞിട്ടുള്ളത്. ഇവരോടൊപ്പം കൈകൂപ്പിയുള്ള നൃത്തരംഗത്തിലാണ് മെസ്സി എത്തുന്നത്. മധ്യേഷ്യയിലും വടക്കേ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നീ രാജ്യങ്ങളിലും കമ്പനിയുടെ പ്രചാരണാര്‍ഥമാണ് പരസ്യം ചിത്രീകരിച്ചിട്ടുള്ളത്. പരസ്യത്തില്‍ ന്യൂസ് റീഡറുടെ വേഷത്തിലും മെസ്സി പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകത്തെ വൈവിധ്യങ്ങളായ വസ്ത്രധാരണ രീതികളും പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍വേഷങ്ങളണിഞ്ഞുള്ള മെസ്സിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനകം വൈറലായിട്ടുണ്ട്. ലോകത്തെ നിരവധി മികച്ച ബ്രാന്‍ഡുകളുടെ അംബാസഡറാണ് 29കാരനായ മെസ്സി.

RELATED STORIES

Share it
Top