ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് മൂന്നാം തോല്‍വിവെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് സീനിയര്‍ വനിതാ ഹോക്കി പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ 2-3ന് ഇന്ത്യ പരാജയപ്പെട്ടു.ന്യൂസിലന്‍ഡിനു വേണ്ടി എല്ല ഗന്‍സണ്‍, ഡെന്ന റിച്ചി, ശിലോ ഗലിയോണ്‍ എന്നിവര്‍ ഗോള്‍ നേടി. ഇന്ത്യക്കു വേണ്ടി ഡീപ ഗ്രെയ്‌സ് എക്കയും മോണിക്കയും ഓരോ ഗോള്‍ വീതം നേടി.ഇന്ത്യന്‍ ഡിഫന്‍ഡര്‍ സുനിത ലക്‌റ അന്താരാഷ്ട്ര മല്‍സരത്തില്‍ 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒഡിഷയില്‍ ജനിച്ച ലക്‌റ 17ാംമത് ഏഷ്യന്‍ ഗെയിംസ്, 2016 റിയോ ഒളിംപിക്‌സ്, നാലാമത് വുമന്‍സ് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി, കാനഡയില്‍ നടന്ന വുമന്‍സ് ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് 2 എന്നീ മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ച്ചിരുന്നു.

RELATED STORIES

Share it
Top