ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വിവെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഹോക്കി ടൂര്‍ണമെന്റിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് 2-8 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിന് വേണ്ടി സ്‌റ്റേസി മിക്കല്‍സന്‍ ഹാട്രിക് നേടി തിളങ്ങി. സാമന്ത ഹാരിസണ്‍ രണ്ടുവട്ടവും ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. ഇന്ത്യക്കുവേണ്ടി ലിലിമ മിന്‍സ്, അനുപ ബര്‍ല എന്നിവരാണ് ആശ്വാസ ഗോളുകള്‍ നേടിയത്.

RELATED STORIES

Share it
Top