ഇന്ത്യന്‍ വനിതാ ടീമിന് ഏഴ് വിക്കറ്റ് ജയംകേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിത ടീമിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരായ ഇന്ത്യ വിജയം പിടിച്ചടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 39.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിങില്‍ 41.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി ഇന്ത്യ വിജയം കണ്ടു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജുലാന്‍ ഗോസാമിയുടേയും ശിഖാ പാണ്ഡയുടേയും ബൗളിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇക്താ ബിഷിത്, പൂനെ യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മിഗ്‌നോന്‍ ഡു പ്രീസ്(31) തൃഷ ചെട്ടി(28) മരിസണ്‍ കാപ്പ് (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ മിധിലി രാജിന്റെ(51*) ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ജയം സ്മ്മാനിച്ചത്. മോന മിശ്രം(38) ഹര്‍മന്‍ പ്രീത്കൗറും(14*) ഇന്ത്യക്കുവേണ്ടി തിളങ്ങി. ശിഖാ പാണ്ഡെയാണ് കളിയിലെ താരം.

RELATED STORIES

Share it
Top