ഇന്ത്യന്‍ വനിതാ ടീമിനെതിരേ പരമ്പര തൂത്തുവാരി ആസ്‌ത്രേലിയവഡോദര: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും സന്ദര്‍ശകരായ ആസ്‌ത്രേലിയന്‍ വനിതാ ടീമിന് തകര്‍പ്പന്‍ ജയം. 97 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ആസ്‌ത്രേലിയ മൂന്ന് മല്‍സരപരമ്പര 3-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 44.4 ഓവറില്‍ 235 റണ്‍സില്‍ അവസാനിച്ചു. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ എല്ലിസ ഹെയ്‌ലിയുടെ (133) ബാറ്റിങും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറുടെ ബൗളിങുമാണ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനുവേണ്ടി റേച്ചല്‍ ഹെയ്ന്‍സ് (43), എല്‍സി പെറി (32), ആഷ്‌ലി ഗാര്‍ഡ്‌നര്‍ ( 35), ബെത്ത് മൂണി (34*) എന്നിവരും ബാറ്റിങില്‍ തിളങ്ങി. ഇന്ത്യക്കുവേണ്ടി ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, ഏകതാ ബിഷിത്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.മറുപടിക്കിറങ്ങിയ ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന (52) അര്‍ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി.  ജെമീമ റോഡ്രിഗസ് (42), ദീപ്്തി ശര്‍മ, സുഷ്മ വര്‍മ (30) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

RELATED STORIES

Share it
Top