ഇന്ത്യന്‍ വനിതാ ടീം ഫീല്‍ഡിങ് കോച്ചായി ബിജു ജോര്‍ജ്‌ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മലയാളി ബിജു ജോര്‍ജ്ജിനെ നിയമിച്ചു. ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഫീല്‍ഡിങ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുള്ള ബിജുവിനെ വനിതാ ടീമിന്റെ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കാണ് നിയമിച്ചത്. ജൂണ്‍ 24ന് ആരംഭിക്കുന്ന വനിത ലോകകപ്പ് മുതല്‍ ബിജു ചുമതല ഏറ്റെടുക്കും. തുഷാര്‍ ആരോഥേ ആണ് ടീമിന്റെ കോച്ച്. ജൂണ്‍ 6നു മുംബൈയില്‍ ആരംഭിക്കുന്ന പരിശീലന ക്യാംപില്‍ ആണ് ബിജു ടീമിനൊപ്പം ചേരുക.—

RELATED STORIES

Share it
Top