ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ ജൂഡീഷ്യല്‍ കമ്മീഷണര്‍

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂര്‍ പരമോന്നത കോടതിയില്‍ ജൂഡീഷ്യല്‍ കമ്മീഷണറായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി. ഡേധര്‍ സിങ് ഗില്ലി (59)നെ ആഗസ്ത് ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണു ജുഡീഷ്യല്‍ കമ്മീഷണറായി പ്രസിഡന്റ് ഹലീമ യാകോബ് നിയമിച്ചത്. ആഗസ്ത് മൂന്നിനാണ് ഗില്ലിന്റെ പ്രതിജ്ഞ.
1983ല്‍ സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 30 വര്‍ഷം ഡ്രോ ആന്റ് നാപിയര്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

RELATED STORIES

Share it
Top