ഇന്ത്യന്‍ മുസ് ലിങ്ങളെ പാകിസ്താനികളെന്ന് വിളിക്കുന്നവരെ തടവിലാക്കണം:ഉവൈസി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ് ലിങ്ങളെ പാകിസ്താനികളെന്ന് വിളിക്കുന്നവരെ തടവിലാക്കണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും ഉവൈസി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.



രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരാന്‍ കാരണം ഇത്തരം പരാമര്‍ശങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനക്കെതിരെ കര്‍ശന നിയമനടപടി കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞവരാണ് ഇന്ത്യന്‍ മുസ്‌ലിങ്ങള്‍. എന്നിട്ടും വരുത്തന്മാരെന്ന മാനസികാവസ്ഥയാണവര്‍ക്കെന്നും ഉവൈസി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ഒരു ബില്ല് പോലും പാര്‍ലമെന്റില്‍ കൊണ്ടു വരുന്നില്ലെന്നും ഉവൈസി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ മത ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top