ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷന്റെനിലപാടുകള്‍ ഏകപക്ഷീയമെന്ന് ആക്ഷേപം

കൊച്ചി: തുറമുഖ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്ലും കോഡ് ഓണ്‍ വേജ് ബില്ലും അംഗീകരിക്കാനാവില്ലെന്ന് ഓള്‍ ഇന്ത്യ പോര്‍ട്ട് ആ ന്റ്് ഡോക്ക് വര്‍ക്കേഴ്‌സ് ഫെഡറേഷനും കൊച്ചിന്‍ പോ ര്‍ട്ട് സ്റ്റാഫ് അസോസിയേഷനും. തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫെഡറേഷനുകളെയും യൂനിയനുകളെയും മാറ്റിനിര്‍ത്തി ഏകപക്ഷീയമായ നിലപാടുകളും നയങ്ങളുമാണ് ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷന്‍ പിന്തുടരുന്നതെന്നു ഭാരവാഹികള്‍ കുറ്റപ്പെടുത്തി. നാലു വ്യത്യസ്ത നിയമങ്ങളെ കോഡ് ഓണ്‍ വേജ് ബില്ല് എന്ന പേരില്‍ ഒറ്റ നിയമമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണ്. ബില്ലുകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താനും അഭിപ്രായങ്ങള്‍ സമാഹരിക്കാനും ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നിലവിലുള്ള മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്ടിനു പകരമായിട്ടാണ് മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്ല്. പുതുതായി അവതരിപ്പിക്കാന്‍ പോവുന്ന നിയമങ്ങളെപ്പറ്റി ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂരിപക്ഷം കാര്യങ്ങളിലും സമവായമുണ്ടാക്കുകയും അവ സര്‍ക്കാ ര്‍ സ്വീകരിക്കുകയും ചെയ്‌തെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബില്ലില്‍ അതിലൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. തുറമുഖ തൊഴിലാളികളടക്കം മുഴുവന്‍ തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് പരാതി ഉന്നയിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ഫെഡറേഷനുകള്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഗൗനിച്ചില്ല.നിയമന നിരോധനം മൂലം നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ക്കുപകരം കരാറടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്ക് തൊഴിലാളികളെ നിയമിക്കുകയാണ്. സ്ഥിരം തൊഴിലുകളിലേക്ക് നിയമിക്കപ്പെടുന്ന താല്‍ക്കാലിക തൊഴിലാളികള്‍ വളരെക്കുറഞ്ഞ വേതനം സ്വീകരിച്ചു ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ചെയര്‍മാന്റെ അഭാവത്തിലാണ് കൊച്ചി തുറമുഖം പ്രവര്‍ത്തിക്കുന്നത്. മംഗലാപുരം തുറമുഖവും തൂത്തുക്കുടിയിലെ തുറമുഖവും ചെയര്‍മാന്‍മാരില്ലാതെ യാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി പ്രോജക്ട് വര്‍ക്കുകള്‍ ലഭിക്കുന്നുണ്ടെങ്കിലും തുറമുഖങ്ങളിലെ നിശ്ചലാവസ്ഥയ്ക്കു കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നു  ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷനും, മേജര്‍ തുറമുഖ മാനേജ്‌മെന്റുകളും ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്.കൊച്ചി തുറമുഖ ട്രസ്റ്റ് ബോ ര്‍ഡ് ഡ്രഡ്ജിങ് ജോലികള്‍ ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെക്കൊണ്ട് നിര്‍വഹിക്കാമെന്ന് തീരുമാനമെടുത്തിട്ടും അതു നിഷേധിച്ചു ഡ്രഡ്ജിങ് ജോലികള്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം സര്‍ക്കാര്‍ പുനപരിശോധിക്കണം. ഓള്‍ ഇന്ത്യ പോര്‍ട്ട് ആന്റ്് ഡോക്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പി എം മുഹമ്മദ് ഹനീഫ്, ജോയിന്റ് സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, ആര്‍ എം  മൂര്‍ത്തി, കല്‍പന ദേശായി, സത്യനാരായണന്‍, കെ ദാമോദരന്‍, റസിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംയുക്ത സംഘടന കേരള ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് കോ-ഓഡിനേഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. മിനിമം വേജസ് കമ്മിറ്റി പ്രഖ്യാപിച്ച ശമ്പളവര്‍ധന സര്‍ക്കാര്‍ പുനപ്പരിശോധിക്കണം. എന്നാല്‍ മിനിമം വേജസ് ആക്റ്റ് പ്രകാരം നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതിന് എതിരല്ല. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ജനുവരി 11ന് സ്വകാര്യ ആശുപത്രി സംരക്ഷണ ദിനമായി ആചരിക്കുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് ആക്ഷേപം ഉന്നയിക്കാന്‍ സര്‍ക്കാര്‍ രണ്ടുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ സര്‍ക്കാരിനെ കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.സ്വകാര്യ ആശുപത്രി സംഘടനാ പ്രതിനിധികളായ ഫാ. ഷൈജു തോപ്പില്‍, ഡോ. പി കെ മുഹമ്മദ് റഷീദ്, ഡോ. സി എം അബൂബക്കര്‍, അഡ്വ. ഹുസയ്ന്‍ കോയ തങ്ങള്‍, ഡോ. ജയകൃഷ്ണന്‍, ഡോ. നവാസ്, ഡോ. അന്‍വര്‍ മുഹമ്മദ് അലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.ഇടവക സെക്രട്ടറിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചുകോന്നി: ഭവന നിര്‍മാണത്തിനായി നല്‍കിയ പണം തിരിമറി നടത്തിയ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവ് വായിച്ച പള്ളി സെക്രട്ടറിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പൂവമ്പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിലെ ഇടവക സെക്രട്ടറി ചേരിമുക്ക് കടമാട്ട് വീട്ടില്‍ നിഖില്‍ ചെറിയാനെ ഇന്നലെ രാവിലെ ഒരു സംഘം ആളുകള്‍ പള്ളി മുറ്റത്തിട്ട് ആക്രമിക്കുകയായിരുന്നു. ആരാധന കഴിഞ്ഞ് പുറത്തിറങ്ങവേ ആയിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ നിഖില്‍ ചെറിയാനെ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളി വികാരി ഫാ. വി ജി ഗീവര്‍ഗീസിനെ സസ്‌പെന്‍ഡ് ചെയ്തതായുള്ള മെത്രാപ്പൊലീത്തയുടെ അറിയിപ്പ് പള്ളിയില്‍ സെക്രട്ടറി വായിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ ഇടവകയിലുള്ള ചിലരാണ് തന്നെ ആക്രമിച്ചതിനു പിന്നിലെന്ന് നിഖില്‍ പറയുന്നു.  ഇടവകയിലെ ഒരംഗത്തിന് വീട് വയ്ക്കുന്നതിനായി അമേരിക്കയിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നിന്നും പൂവമ്പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയുടെ പേരില്‍ ചെക്ക് അയച്ചിരുന്നു. എന്നാല്‍, ചെക്ക് പള്ളി വികാരി മാറിയെടുത്തു. എന്നാല്‍, തുക അവകാശിക്ക് ലഭിച്ചില്ലെന്നു കാട്ടി ഇടവകാംഗം പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടവക വികാരി ചെക്ക് മാറിയെടുത്തതായി കണ്ടെത്തുകയും മെത്രാപ്പൊലീത്ത ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. കോന്നി പോലിസെത്തി നിഖില്‍ ചെറിയാനില്‍ നിന്നും മൊഴി രേഖപ്പെടുത്തി. അഞ്ച് പേരുടെ പേരില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
നീലക്കുറിഞ്ഞി ഉദ്യാനം: ഉന്നതതല സംഘം ഇന്ന് കൊട്ടക്കാമ്പൂരില്‍ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം ഇന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തും. വൈദ്യുതിമന്ത്രി എം എം മണി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വനംമന്ത്രി കെ രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കാമ്പൂര്‍, വട്ടവട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. ഇന്ന് രാവിലെ ഒമ്പതോടെ മൂന്ന് മന്ത്രിമാരും മൂന്നാര്‍ ഗസ്റ്റ് ഹൗസിലെത്തും. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനം. വിവാദ കൈയേറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ബ്ലോക്ക് 58ലാണ്. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദര്‍ശനം വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് വൈകീട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സംഘം നാളെ അവലോകനയോഗം ചേരും. യോഗത്തില്‍ ഇടുക്കി എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പ്രകാശ് കാരാട്ട് ബിജെപി ഏജന്റ്:  എം ഐ  ഷാനവാസ്തിരുവനന്തപുരം: പ്രകാശ് കാരാട്ട്  ഇടതുപക്ഷത്തിനകത്തു നിന്ന് ബിജെപി ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണെന്ന് എം ഐ ഷാനവാസ് എംപി. പഴകിത്തേഞ്ഞ സിദ്ധാന്ത മര്‍ക്കടമുഷ്ടിയുമായി യാഥാര്‍ഥ്യങ്ങള്‍ക്കു പുറം തിരിഞ്ഞുനില്‍ക്കുന്ന പ്രകാശ് കാരാട്ട് ബിജെപി എന്ന രാക്ഷസീയ വര്‍ഗീയ ശക്തിക്ക് വെഞ്ചാമരം വീശുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ഷാനവാസ് കുറ്റപ്പെടുത്തി. ചരിത്രപരമായ മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ നിന്ന് ഒളിച്ചോടിയശേഷം മാറിയിരുന്നു കരയുന്നത് അല്ല കമ്യൂണിസം എന്നും കാരാട്ടിനെ പോലുള്ളവര്‍ ഓര്‍ക്കണം. കോണ്‍ഗ്രസ്സാണെന്നും ഗുജറാത്തിലും രാജ്യത്തും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ മുന്നേറ്റവും നേതൃത്വവും കൊടുക്കുന്നത് സിപിഎം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തിലെ ജനങ്ങള്‍ നല്‍കുന്ന ശക്തമായ പിന്തുണയും സ്‌നേഹവും കോണ്‍ഗ്രസ്സിന് രാജ്യം മുഴുവനും ലഭിക്കുമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പിഴുതെറിയുമെന്നും ഷാനവാസ് അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top