ഇന്ത്യന്‍ പെട്രോളിയം മന്ത്രി യുഎഇയിലേക്ക്

അബുദബി: കേന്ദ്ര ഇന്ധന, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച യുഎഇ യിലെത്തുന്നു. യു.എ.ഇ. പെട്രോളിയം മന്ത്രി സുഹൈല്‍ ഫറാജ് അല്‍ മസ്‌റൂയി, യുഎഇ ഊര്‍ജ്ജ വ്യവസായ മന്ത്രിയും അബുദബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) മേധാവിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി പ്രകാരം ഉണ്ടാക്കിയ ഹൈഡ്രോകാര്‍ബണ്‍ പദ്ധതിയുടെ പുരോഗതി ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും. ഫിബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന സമയത്തുണ്ടാക്കിയ ഇന്ധന സംഭരണ പദ്ധതി മന്ത്രി ഫഌഗ് ഓഫ് ചെയ്യും. മംഗളൂരുവില്‍ 5.86 ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണ സംഭരണ ശേഷി സ്ഥാപിക്കാനുള്ള അനുമതിയഅഡ്‌നോകിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. യു.എ.ഇ. മാനവവിഭവ ശേഷി മന്ത്രി നാസ്സര്‍ അല്‍ ഹംലിയുമായും ധര്‍മ്മേന്ദ്ര കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംങ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചീഫ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് കുമാര്‍ സുരാനയും മന്ത്രിയുടെ കൂടെയുള്ള പ്രതിനിധി സംഘത്തിലുണ്ട്.

RELATED STORIES

Share it
Top