ഇന്ത്യന്‍ പര്യടനം തുടങ്ങും മുമ്പേ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; ഡികോക്കിന് പരിക്ക്


പോര്‍ട്ട് എലിസബത്ത്: ഇന്ത്യക്കെതിരായ പരമ്പര തുടങ്ങും മുമ്പേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സിംബാബ്‌വേയ്‌ക്കെതിരായ നാല് ദിന ടെസ്റ്റ് മല്‍സരത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡികോക്കിന് പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ഡികോക്കിന് നല്‍കിയിരിക്കുന്നതെങ്കിലും കൂടുതല്‍ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് വിശ്രമത്തിലാണെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.

RELATED STORIES

Share it
Top