ഇന്ത്യന്‍ താരങ്ങള്‍ സുഹൃത്തുക്കള്‍ ; പ്രശ്‌നക്കാരന്‍ ഗൗതം ഗംഭീറെന്ന് അഫ്രീദികറാച്ചി: ഇന്ത്യന്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളതെന്ന് മുന്‍ പാകിസ്താന്‍ താരവും വെടിക്കെട്ട് ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ താരങ്ങളെല്ലാം വളരെ മികവുറ്റ താരങ്ങളാണ്. അവരുമായി നല്ല സുഹൃദ് ബന്ധം തന്നെയാണുള്ളത്. എന്നാല്‍ ഗൗതം ഗംഭീറിനെപ്പോലെ ചിലര്‍  ഞങ്ങളെ ശത്രുക്കളായി കാണുന്നു. ഗംഭീര്‍ എന്റെ സുഹൃത്ത് അല്ലെന്ന് പറയാന്‍ തനിക്ക് യാതൊരു പേടിയില്ലെന്നും അഫ്രീദി പറഞ്ഞു. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതുന്ന കോളത്തിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top