ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക് വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്ന ആരോപണത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക് വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു.
ഡയറക്ടര്‍ ജനറല്‍ (തെക്കന്‍ ഏഷ്യ& സാര്‍ക്ക്) മുഹമ്മദ് ഫൈസല്‍ ആണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്റെ പ്രതിഷേധം ആറിയിച്ചതെന്ന് പാക് വിദേശ കാര്യമന്ത്രാലയം വക്താവ് പുറത്തിറക്കിയ പ്രസ്ഥാവന വ്യക്തമാക്കുന്നു. വിയന്ന കണ്‍വന്‍ഷന്‍ കരാര്‍ പ്രകാരം പാക് നയതന്ത്രജ്ഞരുടെ സുരക്ഷ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയതായും പ്രസ്ഥാവന ചൂണ്ടിക്കാട്ടുന്നു.
പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുട്ടികള്‍ സ്‌കൂളിലേക്കു പോവുന്ന വഴിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനം തടഞ്ഞ്  ചിത്രങ്ങള്‍ എടുത്തെന്നാണ് ആരോപണം.

RELATED STORIES

Share it
Top