ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിപ്പിച്ചുന്യൂഡല്‍ഹി: ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിപ്പിച്ചു. ദക്ഷിണ ഏഷ്യ, സാര്‍ക്ക് തലവനായ മുഹമ്മദ് ഫൈസലാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ വിളിപ്പിച്ചത്. ചിരിക്കോട്ട് മേഖലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ച് മൂന്നു പാകിസ്താന്‍ പൗരന്‍മാരെ വധിച്ചതില്‍ വിശദീകരണം തേടാനാണ് നടപടിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. 10, 12 തിയ്യതികളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നും പ്രകോപനമൊന്നുമില്ലാതെയാണ് ഇന്ത്യന്‍ സേന വെടിയുതിര്‍ത്തത്. അന്താരാഷ്ട്ര മാനുഷിക നിയമത്തിനു എതിരായ പ്രവണതയാണ് ഇന്ത്യന്‍ സേന കാട്ടിയതെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

RELATED STORIES

Share it
Top