ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

കൊച്ചി: ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന അന്ധന്‍മാരുടെ പ്രഥമ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗുജറാത്ത് താരം കേത ന്‍ പട്ടേലാണ് ക്യാപ്റ്റന്‍. ആന്ധ്രപ്രദേശ് താരം അജയ് റെഡ്ഡി വൈസ് ക്യാപ്റ്റനും കര്‍ണാടക താരം പ്രകാശ് വിക്കറ്റ് കീപ്പറുമാണ്. കേരളത്തില്‍ നിന്ന് അജേഷ് അര്‍ജുനന്‍ ടീമിലിടം നേടി.
എംഡി ജാഫര്‍, സുഖ്‌റാം മാജി (ഒഡീഷ), അമോല്‍ കര്‍ച്ചെ (മഹാരാഷ്ട്ര), സോനു ഗോ ല്‍ക്കര്‍ (മധ്യപ്രദേശ്), ജിഷാന്‍ ഹൈദര്‍, അനില്‍ ഗാര്‍ഹിയ (ഗുജറാത്ത്), പ്രേംകുമാര്‍, വെങ്കിടേഷ്, ദുര്‍ഗ റാവു (ആന്ധ്രപ്രദേശ്), ലോകേഷ്, സുനില്‍ (കര്‍ണാടക), എം ദീപക്, റംബീര്‍ സിങ് (ഹരിയാന) എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ജനുവരി 17 മുതല്‍ 24 വരെ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍.

RELATED STORIES

Share it
Top