ഇന്ത്യന്‍ ടീം ചടങ്ങില്‍ ക്ഷണിക്കാത്ത അതിഥിയായി വിജയ് മല്യലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ ക്ഷണിക്കാത്ത അതിഥിയായി വിജയ് മല്യ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ചടങ്ങില്‍ കോഹ്‌ലിയുടെ ക്ഷണത്തോടെയല്ല വിജയ് മല്യ എത്തിയത്. ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും മുന്‍ താരം സചിന്‍ ടെണ്ടുല്‍ക്കറും അടക്കം വന്‍ താരനിര തന്നെ അണിനിരന്ന ചടങ്ങിലേക്ക് മല്യയുടെ അപ്രതീക്ഷിത വരവ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരുടേയും ക്ഷണം കൂടാതെയാണ് മല്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ വിരാട് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓണര്‍മാരില്‍ പ്രധാനിയാണ് മല്യ. നേരത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - പാകിസ്താന്‍ മല്‍സരം കാണാന്‍ വിജയ് മല്യ എത്തിയത് വിവാദമായിരുന്നു. ബാങ്ക് വായ്പയെടുത്ത് മുങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് മല്യ.

RELATED STORIES

Share it
Top