ഇന്ത്യന്‍ കോഫി ഹൗസ്: കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്

തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസിലെ അഴിമതി ആരോപണത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി ഭരണസമിതികള്‍ക്കെതിരേയാണ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാ ന്റിലും കൊരട്ടിയിലും ആരംഭിച്ച ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തതിലും ഫര്‍ണിച്ചര്‍, കാപ്പിക്കുരു എന്നിവ വാങ്ങിയതിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ചു നല്‍കിയ ഹരജിയിലാണ് അന്വേഷണം. കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം മെംബറായ കെ എസ് സഞ്ജു അഡ്വ. ഷഹീര്‍ അഹ്മദ് മുഖേന നല്‍കിയ ഹരജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോഫി ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഇ എസ് ജോജി, നിലവിലെ പ്രസിഡന്റ് പി ആര്‍ കൃഷ്ണപ്രസാദ്, ബോര്‍ഡ് മെംബര്‍മാരായ എസ് എസ് അനില്‍കുമാര്‍, കെ കെ രാജീവ് എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ ഭരണസമിതിയിലെ 10 ബോര്‍ഡ് അംഗങ്ങളും കെഎസ്ആര്‍ടിസി സിവില്‍ ആന്റ് പ്രൊജക്റ്റ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദു, കോണ്‍ട്രാക്ടര്‍ തോമസ് ചാക്കോ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ വി ജോണി എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.

RELATED STORIES

Share it
Top