ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ചുമതല കോഫി ബോര്‍ഡ് സഹകരണസംഘം ജനറല്‍ മാനേജര്‍ക്ക്തൃശൂര്‍: ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ചുമതല കോഫി ബോര്‍ഡ് സഹകരണസംഘം ജനറല്‍ മാനേജര്‍ക്ക് കൈമാറി. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാര്‍ നിയമിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വ്യവസായവകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി ജയകുമാര്‍ നായര്‍ കോഫി ബോര്‍ഡ് ഹെഡ് ഓഫിസിലെത്തി ഭരണച്ചുമതല സംഘം ജനറല്‍ മാനേജര്‍ എ അബ്ദുള്‍ ലത്തീഫിന് കൈമാറുകയായിരുന്നു. ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണിതെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിലാണ് ഇന്ത്യന്‍ കോഫി ബോര്‍ഡ് സമിതി പിരിച്ചുവിട്ടത്.

RELATED STORIES

Share it
Top