ഇന്ത്യന്‍ ഏലത്തിന് സൗദി നിരോധനമേര്‍പ്പെടുത്തിറിയാദ്: ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം. സൗദി കമ്പനിയായ അല്‍ ജമീല്‍ എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ് സൗദിയില്‍ അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. അമിത കീടനാശിനിയുടെ ഉപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബ്രാന്റിലുള്ള ഇന്ത്യന്‍ ഏലം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍ കാലാവധി അവസാനിക്കുന്ന 125 ഗ്രാം, 250 ഗ്രാം, 500 ഗ്രാം എന്നിവയുടെ ഏലം പാക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്നും എത്രയും വേഗം ഉപേക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഈ ബ്രാന്‍ഡ് ഏലം എവിടെയും പ്രദര്‍ശിപ്പിക്കാനോ വില്‍പന നടത്താനോ പാടില്ലെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top