ഇന്ത്യന്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം യു.എ.ഇ.

gitex-kerala(1)

ദുബയ്: ഇന്ത്യന്‍ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം യു.എ.ഇ. ആണന്ന് ഇലക്ട്രോണിക്ക് & കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പശ്ചിമേഷ്യ ഡയറക്ടര്‍ കമാല്‍ വച്ചാനി പറഞ്ഞു. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം 440 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യു.എ.ഇ.യില്‍ എത്തുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികളിലും പശ്ചിമേഷ്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബയില്‍ ഇന്നലെ ആരംഭിച്ച വിവര സാങ്കേതിക രംഗത്തെ പ്രദര്‍ശനമായി ജൈറ്റക്‌സിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബയ് വഴി ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപാരം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 48 പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പവലിയിന്‍ ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ദുബയ് സിലിക്കോണ്‍ അഥോറിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ജുമ മത്‌റൂഷിയും സംബന്ധിച്ചു.

RELATED STORIES

Share it
Top