ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം


ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 270 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സാണ് അടിച്ചെടുത്തത്. മുന്‍നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയെങ്കിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഫഫ് ഡുപ്ലെസിസിന്റെ (120) ബാറ്റിങാണ് ആതിഥേയര്‍ക്ക് കരുത്തായത്. ക്രിസ് മോറിസ് (37), ക്വിന്റന്‍ ഡീകോക്ക് (34) ആന്‍ഡിലി ഫെലുക്കുവായോ (27*) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി.

RELATED STORIES

Share it
Top