ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെത്തുടര്‍ന്ന് ജസ്പ്രീത് ബൂംറ പുറത്ത്ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി സൂപ്പര്‍ ഫാസ്റ്റ്ബൗളര്‍ ജസ്പ്രീത് ബൂംറ പുറത്ത്. കൈവിരലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബൂംറ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തിനിടെയാണ് ബൂംറയ്ക്ക് പരിക്കേറ്റത്. ബൂംറയ്ക്ക് പകരം ദീപക് ചാഹറെ ഇന്ത്യന്‍ നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ മൂന്നിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളര്‍ ടോം കുറാനെ മാറ്റി പകരം ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top