ഇന്ത്യക്കെതിരേ ഒത്തു കളിക്കാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ഉമര്‍ അക്മല്‍


കറാച്ചി: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തിന് മുമ്പ് ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെയൊരാള്‍ കാണാന്‍ വന്നിരുനെന്ന് പാക് താരം ഉമര്‍ അക്മലിന്റെ വെളിപ്പെടുത്തല്‍. മല്‍സരത്തില്‍ ഇറങ്ങിയാല്‍ ആദ്യ രണ്ട് പന്തുകളും ഒഴിവാക്കി വിടണമെന്നും അതിനായി രണ്ട് ലക്ഷം ഡോളര്‍ തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നതായും അക്മല്‍ വെളിപ്പെടുത്തി.  ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അക്മല്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യക്കെതിരായ മറ്റ് മല്‍സരങ്ങള്‍ക്ക് മുമ്പും പ്രലോഭന ശ്രമങ്ങളുണ്ടായി.എന്തെങ്കിലും കാരണം പറഞ്ഞ് ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
അക്മലിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ലാഹോറില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ അക്മലിനോട് ഹാജരാകണമെന്നും നോട്ടീസിലൂടെ പിസിബി ആവശ്യപ്പെട്ടു.  അതേ പോലെ അക്മലിന്റെ വെളിപ്പെടുത്തലിനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ ഗൗരവകരമായാണ് കാണുന്നതെന്നും ഐസിസി വാര്‍ത്താ കുറപ്പിലൂടെ അറിയിച്ചു.

RELATED STORIES

Share it
Top