ഇന്ത്യക്കെതിരേ ഉപരോധമില്ലെന്ന സൂചനയുമായി യുഎസ്

വാഷിങ്ടണ്‍: റഷ്യയുമായുള്ള പ്രതിരോധ ഇടപാടിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഉപരോധമുണ്ടാവില്ലെന്ന സൂചനയുമായി യുഎസ്. റഷ്യയുമായി സഹകരിക്കുന്നവര്‍ക്കെതിരായ ഉപരോധത്തില്‍ നിന്ന് ഇളവു നല്‍കുന്നതിനുള്ള പദ്ധതി ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളെ പരിഗണിച്ചു കൊണ്ട് ഉണ്ടാക്കിയതാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വച്ചതിനു പിറകെ വൈറ്റ്്ഹൗസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയെ ശിക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധമെന്നും അതു തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളുടെ ആയുധശേഷി ഇല്ലാതാക്കാനുള്ളതല്ലെന്നും കഴിഞ്ഞദിവസം ഇന്ത്യയിലെ യുഎസ് എംബസി പ്രതികരിച്ചിരുന്നു. റഷ്യയില്‍ നിന്നു 543 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്.RELATED STORIES

Share it
Top