ഇന്ത്യക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ സൈനികക്യാമ്പില്‍ നടന്ന ആക്രമണത്തിന് പാകിസ്താന്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി.

ഇന്ത്യയുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഇടപെടലുണ്ടായാല്‍ അതേ നാണയത്തില്‍ത്തന്നെ പാകിസ്താന്‍ മറുപടിനല്‍കുമെന്ന് പാക് പ്രതിരോധമന്ത്രി ഖുറാം ദാസ്ത്ഗിര്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളോ അവരുടെ പരിധികടന്നുള്ള സൈനികനീക്കങ്ങളോ ഉണ്ടായാല്‍ അതിന് ശിക്ഷനല്‍കാതെ വിടില്ല. ശക്തമായിത്തന്നെ പ്രതികരിക്കും. പാകിസ്താന്‍ സൈന്യം തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്നുവര്‍ഷംമുന്‍പ് സംഝോത എക്‌സ്പ്രസില്‍ കൊല്ലപ്പെട്ട 42 പാകിസ്താനികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ദാസ്ത്ഗിര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top