ഇന്ത്യക്കാര്‍ കൊല്ലപ്പെെട്ടന്നത് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതായി യുവാവ്‌

ന്യൂഡല്‍ഹി: ഐഎസ് കസ്റ്റഡിയില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം പുറത്തു പറയരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായി രക്ഷപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ കരുതല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും മൗസിലില്‍ നിന്നു രക്ഷപ്പെട്ട ഹര്‍ജിത്ത് മാഷിഹ് വെളിപ്പെടുത്തി.
ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ അധികൃതര്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്കറിയില്ലെന്നും താന്‍ രക്ഷപ്പെട്ടെന്നും മാത്രം വെളിപ്പെടുത്തണമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം.
എന്നാല്‍, ഉദ്യോഗസ്ഥന്റെ പേര് അറിയില്ലെന്നും ഹര്‍ജിത്ത് പറയുന്നു. മികച്ച പരിചരണമാണ് കരുതല്‍ കസ്റ്റഡിയില്‍ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 2014ലാണ് ഹര്‍ജിത്ത് മാഷിഹ് അടക്കം 40 പേരെ മൗസിലില്‍ നിന്ന് ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്. നിര്‍മാണ തൊഴിലാളികളായിപ്പോയ ഇവരില്‍ ഹര്‍ജിത്ത് മാത്രമായിരുന്നു രക്ഷപ്പെട്ടത്.
മറ്റുള്ളവരെ അക്രമികള്‍ വധിക്കുന്നതിനു താന്‍ സാക്ഷിയാണെന്നു ഹര്‍ജിത്ത് അവകാശപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ് തി രുന്നു. അതേസമയം, ഹര്‍ജിത്തിന്റെ ആരോപണങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ നിഷേധിച്ചു.
ഐഎസ് കസ്റ്റഡിയിലുണ്ടായിരുന്ന 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയോട് പ്രധാനമന്ത്രി അടക്കമുള്ളവര്‍ കടുത്ത നടുക്കം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതര്‍ക്ക് മുമ്പേ അറിയാമായിരുന്നെന്ന വെളിപ്പെടുത്തല്‍.

RELATED STORIES

Share it
Top