ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ കൂടുതല്‍ തൊഴിലവസരം

ദുബയ്: ഇന്ത്യക്കാര്‍ക്ക് യു.എ.ഇ.യില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പുതിയ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനായി കരാര്‍ ഒരുക്കുന്നു. റിക്രൂട്ട്‌മെന്റ് സംവിധാനം ലഘുകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. മാനവ വിഭവശേഷ മന്ത്രാലയത്തിലെയും തൊഴില്‍ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മാനവ വിഭവ മന്ത്രാലയം അസി.അണ്ടര്‍ സിക്രട്ടറി ഡോ.ഒമര്‍ അല്‍ നുഐമിയുടെ നേതൃത്തത്തിലുള്ള ഉന്നത സംഘമാണ് ഡല്‍ഹിയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള പുതിയ കരാര്‍ പ്രകാരം ആഗോള തൊഴില്‍ മാര്‍ക്കറ്റില്‍ തന്നെ പുതിയ ഉണ്‍വ്വ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളെ ഇ സിസ്റ്റം വഴി റിക്രൂട്ട് ചെയ്യാന്‍ കഴിയുന്ന നിയമം കഴിഞ്ഞ മാസമാണ് ഒപ്പ് വെച്ചത്

RELATED STORIES

Share it
Top