ഇന്ത്യക്കാര്‍ക്ക് ഇറാന്‍ കടലില്‍ മല്‍സ്യ ബന്ധനത്തിന് വിലക്ക്

ദുബയ്: ഇറാന്‍ തീര പ്രദേശങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് വിലക്ക്. സൗദി അറേബ്യ,യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകളില്‍ ജോലി ചെയ്യുന്നതിനാണ് ഇന്ത്യന്‍ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരടക്കമുള്ള നിരവധി മല്‍സ്യ തൊഴിലാളികളെ ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി തടങ്കലില്‍ വെക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ മാസം 6 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മല്‍സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സൂരി പറഞ്ഞു. തെക്കന്‍ കേരളത്തിലേയും തമിഴ്‌നാട് തീരപ്രദേശങ്ങളിലേയും തൊഴിലാളികളാണ് കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ മല്‍സ്യബന്ധന ജോലി ചെയ്യുന്നത്.

RELATED STORIES

Share it
Top