ഇന്തോനീസ്യ: ബോട്ടപകടത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. 80 പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും ആറുപേരെ രക്ഷപ്പെടുത്തിയതായും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. വടക്കന്‍ സുമാത്രയില്‍ ടൂബ തടാകത്തിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ടൂബ തടാകത്തില്‍ ഈദ് അവധി ദിനങ്ങള്‍ ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ആഴ്ച സുലവേസി ദ്വീപില്‍ 40 പേര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടു 10ലേറെ പേര്‍ മരിച്ചിരുന്നു.

RELATED STORIES

Share it
Top