ഇന്തോനീസ്യയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനം

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപില്‍ സോപുടാന്‍ അഗ്നിപര്‍വതം സജീവമായി. അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും ഉയരുന്നതായാണ് റിപോര്‍ട്ട്. അന്തരീക്ഷത്തില്‍ 4000 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് പുകയു ഉയരുന്നത്. പ്രശ്‌നബാധിത പ്രദേശത്തുനിന്ന് നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളോട് ഒഴിഞ്ഞുപോവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
നേരത്തെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായ പാലുവില്‍ നിന്ന് 1000കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വതം പുകയുന്നത്. പാലുവിലെ ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 1,400പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ ഇന്തോനീസ്യയെ സഹായിക്കാന്‍ ഇന്ത്യ ഓപറേഷന്‍ സമുദ്ര മൈത്രി പദ്ധതി ആസൂത്രണം ചെയ്തു. സഹായവസ്തുക്കളുമായി സൈന്ന്യത്തിന്റെ രണ്ടു വിമാനങ്ങളും മൂന്ന് കപ്പലുകളും ഇന്തോനീസ്യയിലേക്ക് പുറപ്പെട്ടു.

RELATED STORIES

Share it
Top