ഇന്തോനീസ്യയില്‍ അഗ്നിപര്‍വതം പുകയുന്നു; എയര്‍പോര്‍ട്ട് അടച്ചു


ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ മൗണ്ട് മെറാപ്പി അഗ്‌നിപര്‍വ്വതം വീണ്ടും പുകയുന്നു. ഇതേ തുടര്‍ന്ന് ഇതിന് സമീപത്തുള്ളവരോട് ഒഴിഞ്ഞു പോവാന്‍ ആവശ്യപ്പെടുകയും തൊട്ടടുത്ത പ്രധാന നഗരത്തിലെ വിമാനത്താവളം അടച്ചിടുകയും ചെയ്തു. ജനനിബിഡമായ ജാവ ദ്വീപിലെ മൗണ്ട് മെറാപ്പി ഇന്തോനീസ്യയിലെ ഏറ്റവും സജീവമായ അഗ്‌നി പര്‍വ്വതങ്ങളിലൊന്നാണ്. 2010ല്‍ ഈ പര്‍വ്വതത്തിലുണ്ടായ തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ 350 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

പര്‍വ്വതത്തിന്റെ 5 കിലോമീറ്റര്‍ പരിധിയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 5,500 മീറ്റര്‍ ഉയരമുള്ള മെറാപ്പിയില്‍ പര്‍വ്വതാരോഹണത്തിന് പോയ 120 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top