ഇന്തോനീസ്യന്‍ മതപ്രചാരകനെതിരേ അശ്ലീലക്കേസ്

ജക്കാര്‍ത്ത: അശ്ലീല സന്ദേശം കൈമാറിയെന്ന സംഭവത്തില്‍ ഇസ് ലാം മതപ്രചാരകനെതിരേ ഇന്തോനീസ്യന്‍ പോലിസ് അന്വേഷണം തുടങ്ങി. ഇസ് ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് നേതാവ് റസീക് ശിഹാബിനെതിരേയാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ സൗദി അറേബ്യയിലുള്ള റസീക് യുവതിക്ക് അശ്ലീല സന്ദേശങ്ങളും നഗ്നചിത്രങ്ങളും കൈമാറിയെന്നാണ് ആരോപണം. അശ്ലീല വിരുദ്ധ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇന്തോനീസ്യയിലെ നിയമം ലംഘിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. റസീക്കിന്റെ സന്ദേശങ്ങളടങ്ങിയ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

RELATED STORIES

Share it
Top