ഇന്തോനീസ്യന്‍ തീരത്ത് അജ്ഞാത ജീവിയുടെ ജഡംജക്കാര്‍ത്ത: ജനങ്ങളില്‍ പരിഭ്രാന്തിയും കൗതുകവുമുണര്‍ത്തി ഇന്തോനീസ്യന്‍ തീരത്ത് അജ്ഞാത ജീവിയുടെ ജഡം. ഹുലുങ് കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാര ജീവിയുടെ ജഡമാണ് ആളുകളില്‍ ഒരേ സമയം ഭീതിയും കൗതുകവുമുണര്‍ത്തിയത്. ഗ്രാമവാസികളാണ് വിചിത്ര ജന്തുവിന്റെ ജഡം ആദ്യമായി കണ്ടത്. കടല്‍ജലത്തിന്റെ നിറം ചുവപ്പായി മാറിയതും ശ്രദ്ധയില്‍പ്പെട്ടു. ഒരു ആനയേക്കാള്‍ വലിപ്പമുള്ള ജീവിയുടെ ശരീരമാണ് തീരത്ത് അടിഞ്ഞത്. എന്നാല്‍ ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത്തരമൊരു ജീവിയെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവിയെന്നാണ് റിപോര്‍ട്ട്. അസാധാരണ വലിപ്പമുള്ള കണവ ഇനത്തില്‍പ്പെടുന്ന ജീവിയുടേതോ ഭീമാകാരനായ തിമിംഗലത്തിന്റേതോ ആവാം ജഡമെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. സാധാരണക്കാരും ശാസ്ത്രജ്ഞരുമടക്കം ആയിരക്കണക്കിനാളുകളാണ് ഇതു കാണാനെത്തുന്നത്. ഇപ്പോള്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

RELATED STORIES

Share it
Top