ഇന്തോനീസ്യന്‍ തീരത്തടിഞ്ഞ ഭീമാകാരനായ ജീവിയെ തിരിച്ചറിഞ്ഞുജക്കാര്‍ത്ത: കഴിഞ്ഞയാഴ്ച ഇന്തോനീസ്യന്‍ തീരത്തടിഞ്ഞ ഭീമാകാരനായ അജ്ഞാത ജീവിയെ തിരിച്ചറിഞ്ഞു. ബലീന്‍ വിഭാഗത്തില്‍പെട്ട തിമിംഗലമാണ് തീരത്തടിഞ്ഞത് എന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. സമുദ്ര ഗവേഷണ സ്ഥാപനമായ ഇന്തോനീസ്യന്‍ ഓഷ്യല്‍ കണ്‍സര്‍വന്‍സിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ലിനാര്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സമുദ്രത്തിലെ ആഴമേറിയ മേഖലയില്‍ കാണപ്പെടുന്ന ജീവിയാണ് ബലീന്‍ തിമിംഗലം. അണുബാധ മൂലമോ, കപ്പലുകളില്‍ തട്ടിയുണ്ടായ പരിക്ക് മൂലമോ ആവാം തിമിംഗലം ചത്തതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഇതിന് മുന്‍പും ഇന്തോനീസ്യന്‍ തീരത്ത് അജ്ഞാത ജീവികള്‍ അടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ഭീമാകാരനായ ജീവിയുടെ ജഡം കിട്ടുന്നത് ഇത് ആദ്യമായാണ്. ഏകദേശം 35 ടണ്‍ ഭാരമുള്ള തിമിംഗലത്തിന് 15 മീറ്റര്‍ നീളമുണ്ട്. തീരത്തടിഞ്ഞ അജ്ഞാത ജീവിയെക്കാണാന്‍ ശാസ്ത്രജ്ഞരും സാധാരണക്കാരുമടക്കം ആയിരക്കണക്കിനാളുകളാണ് തീരത്തെത്തിയിരുന്നത്.

https://youtu.be/q8pz7URFeEM

RELATED STORIES

Share it
Top