ഇന്തോനീസ്യന്‍ ഓപണ്‍: സിന്ധുവും പ്രണോയിയും പുറത്ത്ക്വാലാലംപൂര്‍: ഇന്തോനേസ്യന്‍ ഓപണില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പി വി സിന്ധുവും എച്ച് എസ് പ്രണോയും ക്വാര്‍ട്ടറില്‍ പുറത്ത്. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നിലവിലെ ഒളിംപിക് സില്‍വര്‍ മെഡലിസ്റ്റും ലോക മൂന്നാം നമ്പര്‍ താരവുമായ സിന്ധു ലോക ഏഴാം നമ്പര്‍ താരം ചൈനയുടെ ഹി ബിങ്ജിയാവോയോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറി നേരിട്ടത്. സ്‌കോര്‍ 14-21,15-21. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെയാണ് ഹി ബിങ്ജിയാവോ എതിരിടുക. മറ്റൊരു സെമിയില്‍ ചൈനയുടെ ചെന്‍ യുഫെയും കൊറിയയുടെ സണ്‍ ജി ഹ്യുന്നും തമ്മില്‍ മാറ്റുരയ്ക്കും. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ ഷി യുക്കിയോടാണ് 14ാം നമ്പര്‍ താരമായ പ്രണോയ്  മികച്ച പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 21-17,21-18.  സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സല്‍സനെയാണ് ഷി യുക്കി നേരിടുക. മറ്റൊരു സെമിയില്‍ കെന്റോ മോമോട്ടയും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വെയും തമ്മില്‍ ഏറ്റുമുട്ടും.

RELATED STORIES

Share it
Top