ഇന്തോനീസ്യന്‍ ഓപണ്‍: ശ്രീകാന്ത് പുറത്ത്; സിന്ധു അകത്ത്ജക്കാര്‍ത്ത: മലേസ്യന്‍ ഓപണിന് ശേഷം തുടങ്ങിയ ഇന്തോനീസ്യന്‍ ഓപണില്‍ ഇന്ത്യന്‍ സൂപ്പര്‍ ഷട്ട്‌ലര്‍ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ പിവി സിന്ധുവും സൈന നെഹ്‌വാളും എച്ച് എസ് പ്രണോയും സമീര്‍ വര്‍മയും പ്രീക്വാര്‍ട്ടറില്‍ കടന്നു. മലേസ്യന്‍ ഓപണില്‍ തന്നെ പരാജയപ്പെടുത്തിയ ലോക 11ാം നമ്പര്‍ ജപ്പാന്‍ താരം കെന്റോ മോമോട്ടയോടാാണ് ഇത്തവണയും ശ്രീകാന്ത് മുട്ടുമടക്കിയത്. സ്‌കോര്‍ 21-12, 14-21,15-21. എന്നാല്‍ മൂന്നാം നമ്പര്‍ താരമായ സിന്ധു തായ്‌ലന്‍ഡിന്റെ ചൊചുവാങ് പോണ്‍പവീയെയാണ് മികച്ച പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 121 -15, 19-21, 31-13. മറ്റൊരു വനിതാ സിംഗിള്‍സില്‍ ലോക 48ാം നമ്പര്‍ താരം ദിനാര്‍ ദ്യാ ആയുസ്റ്റൈനെയാണ് 10ാം നമ്പര്‍ താരമായ സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-12,21-12. പ്രീക്വാര്‍ട്ടറില്‍ സൈന അഞ്ചാം നമ്പര്‍ താരം ചെന്‍ യുഫെയുമായും സിന്ധു 16ാം നമ്പര്‍ താരം അയാ ഒഹോരിയുമായും ഏറ്റുമുട്ടും. എന്നാല്‍ ഇതിഹാസ താരവും നിലവിലെ ലോക എട്ടാം നമ്പര്‍ താരവുമായ ചൈനയുടെ ലിന്‍ ഡാനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് 13ാം നമ്പര്‍ താരമായ എച്ച്എസ് പ്രണോയ് തുടക്കം ഗംഭീരമാക്കിയത്. സ്‌കോര്‍ 21 -15, 9-21,21-14. ആദ്യ സെറ്റ് ഇന്ത്യന്‍ താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് മികച്ച തിരിച്ചു വരവിലൂടെ ലിന്‍ ഡാനും നേടി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ അസാമാന്യ പ്രകടനം കാഴ്ചവച്ച പ്രണോയ് ലിന്‍ഡാനെ 2-14 ന് പരാജയപ്പെടുത്തി മല്‍സരം സ്വന്തമാക്കുകയായിരുന്നു. മറ്റൊരു സിംഗിള്‍സില്‍ ലോക 28ാം നമ്പര്‍ താരം റുസ്മാസ് ഗാംഗെയെയാണ് 10 സ്ഥാനം മുമ്പിലുള്ള സമീര്‍ വര്‍മ കീഴടക്കിയത്. സ്‌കോര്‍ 21-9,12-21,22-20. അതേസമയം, ബി സായ് പ്രണീതിന് തോല്‍വി വഴങ്ങേണ്ടി വന്നു. ലോക 15ാം നമ്പര്‍ താരം സു വെയ് വാങാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-10,21-13. പ്രീക്വാര്‍ട്ടറില്‍ സമീര്‍ വര്‍മ ലോക ഒന്നാം നമ്പര്‍ ഡാനിഷ് താരം വിക്ടര്‍ അക്‌സെല്‍സനെയും പ്രണോയ് സായ് പ്രണീതിനെ പരാജയപ്പെടുത്തിയ സു വെയ് വാങിനെയും നേരിടും.

RELATED STORIES

Share it
Top