ഇനി കളി ചുവന്ന പന്തില്‍

മോസ്‌കോ: ആദ്യ റൗണ്ട് അവസാനിച്ച് ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നതോടെ പന്തിന്റെ നിറവും മാറുന്നു. ജൂണ്‍ 30ന് ആരംഭിക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തോടെയാണ് ഇതുവരെ ഉപയോഗിച്ചിരുന്ന കറുപ്പും വെളുപ്പും കലര്‍ന്ന പന്തിനു പകരം ചുവപ്പും വെളുപ്പും നിറത്തിലുള്ള പന്ത് ഉപയോഗിക്കാനൊരുങ്ങുന്നത്.
നിര്‍മാതാക്കളായ അഡിഡാസ് ടെല്‍സ്റ്റാര്‍ മെച്ചിറ്റ എന്നാണ് ഈ പന്തിനു നാമകരണം ചെയ്തിരിക്കുന്നത്. ഒരേ തരത്തിലുള്ള പന്തായിരുന്നു മുമ്പുള്ള ലോകകപ്പുകളിലും ഇതുവരെ ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍, വ്യത്യസ്തതയ്ക്കു വേണ്ടിയാണ്  പന്തിന്റെ നിറം മാറ്റുന്നതെന്ന് അഡിഡാസ് അറിയിച്ചു. പുതിയ നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്നതിന് ഫിഫയും അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 30ന് ഫ്രാന്‍സും ഗ്രൂപ്പ് ഡിയിലെ റണ്ണറപ്പുകളുമാണ് കസാന്‍ അരീനയിലെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.

RELATED STORIES

Share it
Top