ഇനി ഒന്നിലും അഭിപ്രായം പറയാനില്ല;പ്രസ്താവനകളെ വളച്ചൊടിച്ച് പരിഹസിക്കുന്നു:കണ്ണന്താനം

തിരുവനന്തപുരം: സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ പല പ്രസ്താവനകളും മാധ്യമങ്ങള്‍ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും ഒരു തമാശ പറയാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും കണ്ണന്താനം പറഞ്ഞു.


ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഇനി മുതല്‍ ടൂറിസം നല്ലതാണെന്ന് ആയിരിക്കും ഞാന്‍ പറയുക. തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.
ബീഫ് നിയന്ത്രണത്തിനെക്കുറിച്ചും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ടുമുള്ള കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് വന്നത്. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞിരുന്നു.

RELATED STORIES

Share it
Top