ഇനി എസ്ബിഐ എടിഎമ്മുകള്‍ 12 മണിക്കൂര്‍ മാത്രം

തിരുവനന്തപുരം: ഇനിമുതല്‍ രാത്രിസമയങ്ങളില്‍ എസ്ബിഐ എടിമ്മുകള്‍ക്ക് വിശ്രമം. 24 മണിക്കൂര്‍ സേവനം നിര്‍ത്തി എ ടി എമ്മുകളുടെ പ്രവര്‍ത്തന സമയം രാവിലെ 6 മുതല്‍ രാത്രി 6 വരെയാക്കാന്‍ തീരുമാനിച്ചെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പല സ്ഥലങ്ങളിലും രാവിലെ ആറു മണി മുതല്‍ 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിക്കാന്‍ തുടങ്ങി.
അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്ക് തിരിച്ചടിയാകും.

RELATED STORIES

Share it
Top