ഇനിയൊരു കുടുംബത്തിനും പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്: ഇമാം

കൊല്‍ക്കത്ത: ഞാന്‍ സമാധാനം ആഗ്രഹിക്കുന്നു. എന്റെ മകന്‍ പോയി. ഇനിയൊരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്. ഇനിയൊരു വീടും കത്തിക്കപ്പെടരുത്. നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ മകന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ മുതിരരുത്. എന്തെങ്കിലും പ്രതികാര നടപടി ഉണ്ടായാല്‍ ഞാന്‍ ഈ നാട് വിട്ടുപോവും- ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ സിബ്തുല്ല റാഷിദിയുടെ പിതാവ് മൗലാനാ ഇമാദുര്‍റാഷിദിയുടെ വാക്കുകളാണ് ഇത്. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഈദ്ഗാഹ് മൈതാനിയില്‍ ഒരുമിച്ചുകൂടിയ ആയിരങ്ങളോടായിരുന്നു ഇമാമിന്റെ സമാധാനത്തിനുള്ള ആഹ്വാനം. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം കൊടുക്കല്‍ തന്റെ ബാധ്യതയാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED STORIES

Share it
Top