ഇദ്‌ലിബില്‍ നിന്നു വിമതര്‍ പിന്‍വാങ്ങി

ത്തുടങ്ങിദമസ്‌കസ്: സിറിയയില്‍ സൈനികമുക്തമാക്കി പ്രഖ്യാപിച്ച ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്നു വിമതര്‍ പിന്‍വാങ്ങിത്തുടങ്ങിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്ഒഎച്ച്ആര്‍) അറിയിച്ചു.
മേഖലയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍, സിറിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയുമായി തുര്‍ക്കി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇദ്‌ലിബ് സൈനികമുക്തമാക്കാന്‍ ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി മേഖലയില്‍ നിന്നു പിന്‍വാങ്ങാന്‍ വിമതരോട് ആവശ്യപ്പെട്ടിരുന്നു.
ഫയ്‌ലഖ് അല്‍ശാം പോരാളികള്‍ ചെറു സംഘങ്ങളായി ഇദ്‌ലിബിനടുത്ത അലെപ്പോയിലേക്ക് നീങ്ങിത്തുടങ്ങിയതായി എസ്ഒഎച്ച്ആര്‍ മേധാവി റാമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമതര്‍ പ്രതികരിച്ചിട്ടില്ല.
സൈനികമുക്തമാക്കിയ മേഖലയില്‍ റഷ്യന്‍, തുര്‍ക്കി സൈന്യം പട്രോളിങ് നടത്തും. വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ പുതിയ സംഘര്‍ഷരഹിത മേഖല രൂപീകരിക്കാന്‍ സപ്തംബറില്‍ റഷ്യയും തുര്‍ക്കിയും ധാരണയായിരുന്നു. അടുത്തമാസം പകുതിയോടെ വിമതരെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനാണ് ധാരണ.
സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഏറ്റവും ശക്തരായ മൂന്നാമത്തെ വിമത സംഘമാണ് ഫയ്‌ലഖ് അല്‍ഷാം. എന്നാല്‍ പ്രബല ശക്തിയായ തഹ്‌റീര്‍ അല്‍ ശാം കരാര്‍ അംഗീകരിച്ചിട്ടില്ല.

RELATED STORIES

Share it
Top