ഇത് ആദ്യത്തെ സംഭവമല്ല

ന്യൂഡല്‍ഹി: ഹുമയൂണ്‍പൂരിലെ ശവകുടീരം ക്ഷേത്രമാക്കിയത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ലെന്ന് എഴുത്തുകാരനും സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന സുഹൈല്‍ ഹാഷിം പറഞ്ഞു. ഹുമയൂണ്‍പൂരില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന മുഹമ്മദന്‍പൂരിലുള്ള മറ്റൊരു വലിയ ശവകുടീരവും സമാനമായ രീതിയില്‍ ക്ഷേത്രമാക്കി മാറ്റിയിട്ടുണ്ട്.
ഗ്രേറ്റര്‍ കൈലാശ് ഉള്‍പ്പെടെ തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന നീക്കങ്ങള്‍ നടക്കുന്നുണ്ട്. സ്മാരകങ്ങളുടെ അകത്തും പുറത്തും ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ഹാഷിം പറഞ്ഞു. കേന്ദ്ര പുരാവസ്തുവകുപ്പ് സംരക്ഷിക്കുന്ന സഫ്ദര്‍ജങ് ശവകുടീരം, ഓള്‍ഡ് ഫോര്‍ട്ട്, ഖിര്‍ഖി മസ്ജിദ് തുടങ്ങിയവയില്‍ ഇത്തരം നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്ന സ്മാരകങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top