ഇത്തിഹാദ് എയര്‍വെയ്‌സ് സായിദ് വര്‍ഷം വിപുലമായി ആഘോഷിക്കുന്നു

അബുദാബി: സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന്റെ സ്മരണാര്‍ത്ഥം ഇത്തിഹാദ് എയര്‍വേസ് വ്യത്യസ്ത പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കുന്നു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഓര്‍മകള്‍ക്കായി മാറ്റിവെച്ച ഇക്കൊല്ലം
കുട്ടികളെ പ്രചോദിപ്പിക്കാനും ഈ രംഗത്തേക്ക് അവരെ കൈപിടിച്ചുകൊണ്ടുവരാനും പ്രത്യേക പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിപാടി മുതിര്‍ന്നവരുടെ സംഘത്തോടൊപ്പമിരുന്ന് വിമാന ലോകത്തെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കും. ആദ്യപടിയായി ഇത്തിഹാദ് ആസ്ഥാനത്തേക്കും അബുദാബിയിലെ ട്രയ്‌നിങ് അക്കാദമിയിലേക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനം ഒരുക്കാനും ഈ മേഖലയിലേക്ക് കുട്ടികളെ കൂടുതല്‍ അടുപ്പിക്കാനുമാണ് ഉദ്ദേശ്യം.
ശൈഖ് സായിദ് സ്മരണാര്‍ത്ഥം പ്രത്യേക വിമാനവും ഇതോടനുബന്ധിച്ച് ഇത്തിഹാദ് എയര്‍വേസ് സര്‍വീസിന് ഒരുക്കിയിട്ടുണ്ട്. ശൈഖ് സായിദിന്റെ കൂറ്റന്‍ ചിത്രത്തോടു കൂടിയ എ 380 വിമാനമാണ് സായിദ് വര്‍ഷത്തിന്റെ സന്ദേശവുമായി ലോക രാജ്യങ്ങളിലേക്ക് പറക്കുക.

RELATED STORIES

Share it
Top