ഇത്തിഹാദ് അബൂദബി-കോഴിക്കോട് റൂട്ടില്‍ പുതിയൊരു സര്‍വീസ് കൂടി ആരംഭിക്കുന്നുദോഹ: ഇത്തിഹാദ് എയര്‍വെയ്‌സ് 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അബൂദബി-കോഴിക്കോട് റൂട്ടില്‍ ദിവസേന നാലാമൊതൊരു ഫ്‌ളൈറ്റ് കൂടി ആരംഭിക്കുന്നതായി ഇത്തിഹാദ് പ്രഖ്യാപിച്ചു. ഇതോടെ അബൂദബിക്കും കേരളത്തിലെ മൂന്ന് നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്കിടയിലുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 63 ആവും. ഇത്തിഹാദിന്റെ മൊത്തം ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ 30 ശതമാനം വരുമിത്. നിലവില്‍ ദിവസവും കോഴിക്കോട്ടേക്ക് നാല് സര്‍വീസുകള്‍, കൊച്ചിയിലേക്ക് മൂന്ന് സര്‍വീസുകള്‍, തിരുവനന്തപുരത്തേക്ക് രണ്ട് സര്‍വീസുകള്‍ എന്നിങ്ങനെയാണ് ഇത്തിഹാദ് നടത്തുന്നത്.

RELATED STORIES

Share it
Top