ഇത്തവണ ചെന്നൈ തകര്‍ക്കും..ബാറ്റിങ് കോച്ചായി മൈക്കല്‍ ഹസി എത്തും


ചെന്നൈ: മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാവും. ഇത് സംബന്ധിച്ച വിവരം ചെന്നൈ ടീം മാനേജ്‌മെന്റാണ് പുറത്തുവിട്ടത്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ ഹസി മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തിട്ടുള്ളത്. സുരേഷ് റെയ്‌നയ്ക്കും എം എസ് ധോണിക്കും പിന്നിലായി 1768 റണ്‍സാണ് ചെന്നൈയക്കൊപ്പം ഹസി അടിച്ചെടുത്തത്. 'ചെന്നൈ ടീമിന്റെ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണെന്നും ചെന്നൈ താരങ്ങളെ മികച്ച പ്രകടനത്തിന് പ്രാപ്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ പരിശീലനം നല്‍കുമെന്നും ഹസി പ്രതികരിച്ചു. ചെന്നൈയ്‌ക്കൊപ്പം മികച്ച അനുഭവങ്ങളാണുള്ളതെന്നും ഇത്തരത്തില്‍ ഒരു അവസരം തന്നതിന് ചെന്നൈ ടീം മാനേജ്‌മെന്റിനോട് നന്ദിയുണ്ടെന്നും ഹസി കൂട്ടിച്ചേര്‍ത്തു. കോഴ വിവാദത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട ചെന്നൈ ഈ സീസണില്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് നിലനിര്‍ത്തിയത്.

RELATED STORIES

Share it
Top