ഇതുവരെ നശിച്ചത്് 12 വീടുകള്‍; 404 വീട് ഭാഗികമായി തകര്‍ന്നു; 1004.17 മില്ലീമീറ്റര്‍ മഴ ലഭിച്ചു

പാലക്കാട്: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1004.17 മില്ലി മീറ്റര്‍ മഴ. കാലവര്‍ഷത്തില്‍ 12 വീടുകള്‍ പൂര്‍ണമായും 404 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്ന് സീതാര്‍കുണ്ടില്‍ കാണാതായ ആഷിക് ഉള്‍പ്പെടെ നാലുപേര്‍ ഇതുവരെ ജില്ലയില്‍ മരിച്ചു. മഴക്കെടുതിയില്‍ ജില്ലയുടെ ആകെ നഷ്ടം 17.16കോടി രൂപയാണ്. പതിനൊന്നു കോടി അമ്പത്തിയാറ് ലക്ഷമാണ് കാര്‍ഷിക മേഖലയിലെ നഷ്ടം.
1486 ഹെക്റ്റര്‍ കൃഷിയാണ് നശിച്ചത്. റോഡുകള്‍ ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 3.07കോടി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 12 ലക്ഷം, കെഎസ്ഇബി 1.53കോടി,  മൃഗസംരക്ഷണ വകുപ്പ് 3.6 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം. ആരോഗ്യരംഗത്ത് പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. 166 ഡെങ്കി കേസുകള്‍ സ്ഥിരീകരിച്ചു. 918 പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു. ഇതില്‍ ഏഴുപേര്‍ മരിച്ചു.
മലമ്പുഴ ഡാമിന്റെ പൂര്‍ണ്ണ സംഭരണ ശേഷിക്ക് മൂന്ന് മീറ്റര്‍ കുറവാണ് നിലവിലെ ജലനിരപ്പ്. പോത്തുണ്ടി ഡാ മില്‍ 101.118 മീറ്ററാണ് ജലനിരപ്പ്. 108.204 ആണ് സംഭരണ ശേഷി. മംഗലം ഡാമില്‍ 70.1 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്.
അതേസമയം മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകളില്‍ അമ്പത് ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്. റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, എസ്.സി-എസ്.ടി, വൈദ്യുതി, കൃഷി, ഭക്ഷ്യ-സിവില്‍സപ്ലെസ്, തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ മന്ത്രി സംതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ലെന്നറിയിച്ച മന്ത്രി തുടര്‍പ്രവര്‍ത്തനങ്ങളിലും ഭരണ സംവിധാനത്തെ കാര്യക്ഷമമായി ഇടപെടുവിക്കുമെന്നും പറഞ്ഞു. ജില്ലാ കലക്—ടര്‍ ഡി. ബാലമുരളി, ആര്‍ഡിഒ വിജയന്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top