ഇതാണ് വിടപറയാന്‍ ഉചിതമായ സമയം; ലീമാന്‍ ഓസീസ് പരിശീലകസ്ഥാനമൊഴിയുംകേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് ഡാരന്‍ ലീമാന്‍. പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്നാണ് ലീമാന്‍ പദവി ഒഴിയുന്നത്. നേരത്തെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ലീമാന് പങ്കില്ലെന്ന് തെളിയുകയും അദ്ദേഹത്തിന് പരിശീലകനായി തുടരാമെന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം രാജിവക്കുമെന്ന് അറിയിക്കുകയായിരുന്നു.
നിരവധി മികച്ച ആളുകള്‍ സേവനമനുഷ്ടിച്ച പദവിയാണിതെന്ന് എനിക്കറിയാം.ആ പദവി ഒഴിയാന്‍ ഏറ്റവും മികച്ച സമയം വന്നെത്തിയിരിക്കുന്ന. പരിശീലകനെന്ന നിലയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി - ലീമാന്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചുവരാന്‍ സാധിക്കട്ടെ. യുവതാരങ്ങള്‍ക്ക് പറ്റിയ പിഴവ് ആരാധകര്‍ ക്ഷമിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളില്‍ നിന്ന് പിരിഞ്ഞ് പോവേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും ലീമാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നാണ് ഒആസ്‌ത്രേലിയ - ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.

RELATED STORIES

Share it
Top